1950ല്‍ സി.ഐ.എയുടെ മുന്‍കൈയില്‍ നടന്ന രഹസ്യ ഗവേഷണ പദ്ധതിയുടെ കോഡ്. മനുഷ്യരുടെ മനസ്സിനെ നിയന്ത്രിക്കുന്നതിനും മസ്തിഷ്ക പ്രവര്‍ത്തനം മാറ്റിമറിക്കാനുമുള്ള മരുന്നു പരീക്ഷണങ്ങളാണ് പദ്ധതിക്കുകീഴില്‍ പ്രധാനമായി നടത്തിയത്. 1975ല്‍ യു.എസ് കോണ്‍ഗ്രസ് നടത്തിയ അന്വേഷണത്തിലാണ് പദ്ധതിയുടെ വിവരങ്ങള്‍ പുറത്തുവന്നത്. 1977 വരെ പദ്ധതി നടപ്പാക്കിയതായാണ് രേഖകള്‍. 130 സര്‍വകലാശാലകള്‍ക്കും ഗവേഷണ സ്ഥാപനങ്ങള്‍ക്കും പദ്ധതിയിലൂടെ മരുന്നു പരീക്ഷണങ്ങള്‍ക്ക് ധനസഹായം നല്‍കിയതായി സി.ഐ.എ രേഖകള്‍ വ്യക്തമാക്കുന്നു. രാസ, ജൈവ, ആണവ വികിരണ മേഖലയില്‍ നടത്തിയ പരീക്ഷണങ്ങളുടെ ചുരുക്കം വിവരങ്ങള്‍ മാത്രമാണ് ഇതുവരെ പുറത്തുവന്നത്.