അറിയിപ്പുകള്‍

പ്ലസ് വണ്‍ പ്രവേശനം: സീറ്റ് വര്‍ധനക്ക് അപേക്ഷ ക്ഷണിച്ചു

2010^11 അധ്യയന വര്‍ഷം പ്ലസ് വണ്‍ പ്രവേശനത്തിന് മാര്‍ജിനല്‍ സീറ്റ് വര്‍ധന ആവശ്യമുള്ള എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ മാര്‍ച്ച് 20ന് മുമ്പ് അപേക്ഷിക്കണം. ഓരോ ബാച്ചിനും 20 ശതമാനം വരെ വര്‍ധനക്ക് അപേക്ഷിക്കാം. വിശദ വിവരവും അപേക്ഷാഫോറവും www.dhsekerala.gov.in സൈറ്റില്‍ ലഭിക്കും.

നോര്‍ക്കാ അറ്റസ്റ്റേഷന്‍ ഇല്ല

തിരുവനന്തപുരം: നോര്‍ക്കാ റൂട്ട്സിന്റെ എറണാകുളം ഓഫിസില്‍ വെള്ളിയാഴ്ച സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കില്ല.

വിദേശ തൊഴില്‍ അന്വേഷകര്‍ക്ക് ശില്‍പശാല

വിദേശത്ത് തൊഴില്‍ തേടിപ്പോകുന്ന ഉദ്യോഗാര്‍ഥികള്‍ക്ക്  നോര്‍ക്ക വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നോര്‍ക്ക^റൂട്ട്സ് 26 ന് തിരുവനന്തപുരം ഹോട്ടല്‍ ബ്ലൂനെസ്റ്റില്‍ ഏകദിന ശില്‍പശാല സംഘടിപ്പിക്കും. 24 ന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ നൂറുപേര്‍ക്ക് പ്രവേശനം ലഭിക്കും. പ്രവേശന ഫീസ് 100 രൂപ. www.norkaroots.net, www.norka.gov.in സൈറ്റുകളിലും 0471^2317951/50, 9895224461 നമ്പറുകളിലും വിവരം ലഭിക്കും.

ഇന്റര്‍വ്യു മാറ്റി

സംസ്ഥാന ആസൂത്രണ ബോര്‍ഡില്‍ മാര്‍ച്ച് 22, 23, 24 തീയതികളില്‍ നടത്താനിരുന്ന റിസര്‍ച്ച് അസിസ്റ്റന്റ് (താല്‍കാലികം) തസ്തികയുടെ ഇന്റര്‍വ്യു മാര്‍ച്ച് 26, 27, 29 തീയതികളിലേക്ക് മാറ്റിയതായി മെംബര്‍ സെക്രട്ടറി അറിയിച്ചു. വിവരങ്ങള്‍ക്ക് www.keralaplaningboard.org ഫോണ്‍: 0471^2540707, 2540208
Syndicate content
Share/Bookmark