കായികം

ചാമ്പ്യന്‍സ് ലീഗ് : ചെല്‍സി പുറത്ത്

ലണ്ടന്‍: സ്വന്തം ഗ്രൌണ്ടില്‍ നടന്ന രണ്ടാംപാദ പ്രീക്വാര്‍ട്ടര്‍ മല്‍സരത്തിലും ഇന്റര്‍മിലാനോട് മുട്ടുകുത്തിയ ചെല്‍സി ചാമ്പ്യന്‍സ് ലീഗ് ഫുട്ബാളിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്താതെ പുറത്തായി. കഴിഞ്ഞദിവസം സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടന്ന കളിയില്‍ സാമുവല്‍ എറ്റൂ നേടിയ ഗോളില്‍ ഇന്റര്‍ 1^0ത്തിന് ചെല്‍സിയെ കൊമ്പുകുത്തിച്ചു. ആദ്യപാദത്തില്‍ മിലാനില്‍ 2^1ന് ജയിച്ചുകയറിയ ഇന്റര്‍ മൊത്തം 3^1ന്റെ മികച്ച സ്കോറിലാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മുന്‍നിരക്കാരെ ആധികാരികമായി മറികടന്നത്.

ഇന്ത്യന്‍സിന് ഗംഭീര ജയം

ദല്‍ഹി: മൂന്നാമത് ഐ.പി.എല്‍ ക്രിക്കറ്റില്‍ ദല്‍ഹി ഡെയര്‍ഡെവിള്‍സിന് ആദ്യ തോല്‍വി. മുംബൈ ഇന്ത്യന്‍സിനെതിരെ 98 റണ്‍സിനാണ് ദല്‍ഹി തകര്‍ന്നടിഞ്ഞത്. ആദ്യം ബാറ്റുചെയ്ത ഇന്ത്യന്‍സ്  നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റിന് 218 റണ്‍സ് അടിച്ചുകൂട്ടിയപ്പോള്‍ ദല്‍ഹി 16.3 ഓവറില്‍ 120 റണ്‍സിന് പുറത്താവുകയായിരുന്നു. 32 പന്തില്‍ 11 ഫോറടക്കം 62 റണ്‍സെടുത്ത സചിന്‍ ടെണ്ടുല്‍ക്കറും 37 പന്തില്‍ നാലു ഫോറും മൂന്നു സിക്സുമടക്കം 61 റണ്‍സ് നേടിയ സൌരവ് തിവാരിയുമാണ് ഇന്ത്യന്‍സിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. സചിനാണ് കളിയിലെ കേമന്‍.

കിരീടത്തിലേക്ക് ഇടിച്ചുകയറി ഇന്ത്യ

ന്യൂദല്‍ഹി: അഞ്ചാമത് കോമണ്‍വെല്‍ത്ത് ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ആറ് സ്വര്‍ണമെഡലുകള്‍ തൂത്തുവാരി ഇന്ത്യ ഓവറോള്‍ ടീം കിരീടം ചൂടി. ലോക ഒന്നാം നമ്പര്‍ താരവും ഒളിമ്പിക് മെഡല്‍ ജേതാവുമായ വിജേന്ദര്‍സിങ് 75 കി.ഗ്രാം വിഭാഗം ജേതാവായപ്പോള്‍ 52 കി.ഗ്രാം വിഭാഗത്തില്‍ ഏഷ്യന്‍ ചാമ്പ്യനായ സുരഞ്ജോയ് സിങ്ങും 49 കി.ഗ്രാം വിഭാഗത്തില്‍ ദക്ഷിണേഷ്യന്‍ ഗെയിംസിലെ ജേതാവ് അമന്‍ദീപ്സിങ്ങും സുവര്‍ണ മെഡലിലേക്ക് ഇടിച്ചുകയറി.

'കുംബ്ലെ ദ ഫോട്ടോഗ്രാഫര്‍'

ബംഗളൂരു: രണ്ട് പതിറ്റാണ്ട് നീണ്ട ക്രിക്കറ്റ് ജീവിതം. ടെസ്റ്റിലും ഏകദിനത്തിലും മറ്റുമായി കീശയിലാക്കിയത് ആയിരത്തിലേറെ വിക്കറ്റുകള്‍. മല്‍സരങ്ങള്‍ക്കായി ഭൂഖണ്ഡങ്ങള്‍ താണ്ടിയുള്ള യാത്രകള്‍. കളിയുടെയും നീണ്ട നാള്‍ വീട്ടില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിന്റെ ടെന്‍ഷന്‍. ഇതിനിടയിലും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അനില്‍ കുംബ്ലെ സ്വകാര്യമായി കൊണ്ടുനടന്ന ഒരാവേശമുണ്ടായിരുന്നു. ചിത്രമെടുക്കല്‍. എതിര്‍ ബാറ്റ്സ്മാന്‍മാര്‍ക്കെതിരെ ലെഗ് കട്ടറുകളും ഗൂഗ്ലിയും എറിയുന്ന അതേ ആവേശത്തോടെ ഈ കണ്ണടക്കാരന്റെ വിരലുകള്‍ കാമറയുടെ ക്ലിക്ക് ബട്ടണില്‍ അമര്‍ന്നു.

ബെക്കാമിന് കാപ്പല്ലോയുടെ ക്ഷണം

ലണ്ടന്‍: ലോകകപ്പ് ഫുട്ബാളില്‍ പങ്കെടുക്കാന്‍ ദക്ഷിണാഫ്രിക്കയിലെത്തുന്ന ഇംഗ്ലണ്ട് ടീമിനൊപ്പം ഡേവിഡ് ബെക്കാമും ഉണ്ടാകാന്‍ സാധ്യത. പരിക്കുകാരണം മുന്‍ നായകന് കളിക്കാന്‍ കഴിയില്ലെങ്കിലും നോണ്‍ പ്ലെയിങ് അംഗമെന്ന നിലയില്‍ ടീമിനൊപ്പമുണ്ടാകാന്‍ ദേശീയ കോച്ച് ഫാബിയോ കാപ്പല്ലോ ബെക്കാമിനെ ക്ഷണിച്ചതായാണ് സൂചന. ഇറ്റാലിയന്‍ ലീഗില്‍ എ.സി മിലാന് കളിക്കുന്നതിനിടെ കാല്‍ ഞരമ്പിന് ഗുരുതര പരിക്കേറ്റാണ് നാലാം ലോകകപ്പില്‍ കളിക്കാനുള്ള ബെക്കാമിന്റെ സ്വപ്നം തകര്‍ന്നത്. 35കാരനായ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ കഴിഞ്ഞദിവസം ഫിന്‍ലന്‍ഡില്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.

Syndicate content
Share/Bookmark