കേരളീയം

കേരളത്തിലെ കായലുകള്‍ ഭീഷണി നേരിടുന്നു-മന്ത്രി

തിരുവനന്തപുരം: കേരളത്തിലെ കായലുകള്‍ നേരിടുന്ന ഭീഷണി ഗൗരവത്തോടെ കാണണമെന്ന് മന്ത്രി കെ. പി. രാജേന്ദ്രന്‍ നിയമസഭയില്‍ പറഞ്ഞു. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തില്‍ കായലുകളുടെ ആകെ വിസ്തൃതി 1,36,000 ഏക്കറായിരുന്നത് ഇപ്പോള്‍ 60,000 ഏക്കറായി ചുരുങ്ങിയെന്നത് ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.

മലയാളം സര്‍വകശാലയുടെ സാദ്ധ്യത പരിശോധിക്കും-മുഖ്യമന്ത്രി

തിരുവനന്തപുരം: തമിഴ്, തെലുഗ്, കന്നട സര്‍വകലാശാലയുടെ മാതൃകയില്‍ മലയാളം സര്‍വകലാശാല സ്ഥാപിക്കുന്നതിനുള്ള സാദ്ധ്യത സര്‍ക്കാര്‍ പരിശോധിച്ച് വരുന്നതായി മുഖ്യമന്ത്രി വി. എസ്. അച്ചുതാനന്ദന്‍ നിയമസഭയില്‍ പറഞ്ഞു. ഭരണഭാഷ പൂര്‍ണമായും മലയാളത്തിലാക്കുന്നതിന് സര്‍ക്കാര്‍ പ്രതിഞ്ജാബദ്ധമാണ്.

ജലാവകാശ കരാര്‍ പ്രകാരം ടാറ്റക്ക് ഡാം നിര്‍മ്മിക്കാന്‍ അവകാശമില്ല-മന്ത്രി രാജേന്ദ്രന്‍

തിരുവനന്തപുരം: കണ്ണന്‍ ദേവന്‍ കമ്പനിയുമായുള്ള ജലാവകാശ കരാര്‍ പ്രകാരം ഡാം നിര്‍മ്മിക്കാന്‍ കമ്പനിക്ക് അവകാശമില്ലെന്ന് മന്ത്രി കെ. പി. രാജേന്ദ്രന്‍ നിയമസഭയില്‍ അറിയിച്ചു. നീരൊഴുക്ക് സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. സുപ്രിം കോടതി വിധിയനസുരിച്ച് നീരൊഴുക്ക് സര്‍ക്കാരാണ് കൈകാര്യം ചെയ്യേണ്ടതെന്നും തിരുവഞ്ചുര്‍ രാധാകൃഷ്ണന്റെ സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു.
വൈദ്യുതി ബോര്‍ഡിന്റെ ജലവൈദ്യുതി  പദ്ധതിയിലേക്കുള്ള നീരൊഴുക്ക് തടയണ കെട്ടി ടാറ്റ തടസപ്പെടുത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് നോട്ടീസ് നല്‍കിയിട്ടുള്ളതായും അദ്ദേഹം അറിയിച്ചു.

സ്മാര്‍ട്ട് സിറ്റി : ടീകോമിനെ ഒഴിവാക്കാന്‍ നീക്കം തുടങ്ങി

തിരുവനന്തപുരം : കൊച്ചിയിലെ സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ നിര്‍മാണ കരാറില്‍ നിന്നും ദുബൈ കമ്പനിയായ ടീകോമിനെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി. ഇതിന് മുന്നോടിയായി നിര്‍മാണ പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കണം എന്നാവശ്യപ്പെട്ട് ടീകോമിന് അന്തിമ കത്ത് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മന്ത്രിസഭായോഗം കൂടി തീരുമാനിച്ച ശേഷം ചീഫ് സെക്രട്ടറി ഔദ്യോഗികമായി കത്ത് കൈമാറും. പദ്ധതിയുടെ നിര്‍മാണപ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കണമെന്നും അല്ലെങ്കില്‍ മറ്റു നടപടികള്‍ തേടുമെന്നും കത്തിലുണ്ട്.

ഇഛാശക്തിക്ക് പ്രതിഫലം അവാര്‍ഡിന്റെ തിളക്കം

തലശേãരി: ഇന്ത്യന്‍ സിനിമയിലെ ശബ്ദോപാസകരില്‍ ശ്രദ്ധേയനായ തലശേãരിക്കടുത്ത പുന്നോലിലെ ഷജിത്ത് കൊയേരിക്ക് ഇത് അവാര്‍ഡിന്റെ തിളക്കം. 2010ലെ സ്റ്റാര്‍ സ്ക്രിന്‍ അവാര്‍ഡ് 'കമീനെ' എന്ന സിനിമയിലൂടെ നേടി ഷജിത്ത് കൊയേരി ബോളിവുഡിലെ സൌണ്ട് ഡിസൈനിങ്ങില്‍ നിറസാന്നിധ്യമാവുകയാണ്. 2008ല്‍ 'ഓംകാര' എന്ന സിനിമയിലെ ശബ്ദവിന്യാസത്തിന് ദേശീയ അവാര്‍ഡും ഫിലിം ഫെയര്‍ അവാര്‍ഡും നേടിയിരുന്നു. 13ാം വയസ്സില്‍ റുമാറ്റിക് ആര്‍ത്രൈറ്റിസ് ബാധിച്ച് പത്താംതരത്തില്‍ പഠനമുപേക്ഷിച്ചതായിരുന്നു ഷജിത്ത്.
Syndicate content
Share/Bookmark