മനാമ: ഇന്ത്യന്‍ സ്കൂള്‍ കെട്ടിട നിര്‍മാണത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പൊതുയോഗത്തില്‍ പാസാക്കിയെന്നും ഇല്ലെന്നുമുള്ള തര്‍ക്കം നിലനില്‍ക്കേ, അംബാസഡറുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തിന്റെ ധാരണയനുസരിച്ച് നിയോഗിച്ച ക്വാണ്ടിറ്റി സര്‍വേയര്‍ നല്‍കിയ റിപ്പോര്‍ട്ടിനെച്ചൊല്ലിയും ഇരുപക്ഷവും തര്‍ക്കത്തില്‍. അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കി ടി.സി സതീശന്‍ തയാറാക്കിയ റിപ്പോര്‍ട്ട് പൊതുയോഗത്തില്‍ വായിച്ചതല്ലാതെ ചര്‍ച്ച ചെയ്തില്ല. ഈ റിപ്പോര്‍ട്ടിലെ നിഗമനങ്ങള്‍, അന്വേഷണ റിപ്പോര്‍ട്ടിലെ പല നിഗമനങ്ങളെയും അസാധുവാക്കുന്നതാണ്.