ചരമവാര്‍ത്തകള്‍

മകളെ കാണാന്‍ നാട്ടിലേക്ക് തിരിച്ചയാള്‍ റെയില്‍വേ ട്രാക്കില്‍ മരിച്ചനിലയില്‍

പന്തളം: ശസ്ത്രക്രിയ കഴിഞ്ഞ് ചികില്‍സയില്‍ കഴിയുന്ന  മകളെ കാണാന്‍ വിദേശത്ത് നിന്ന് നാട്ടിലേക്ക് തിരിച്ചയാളെ ട്രെയിനില്‍ നിന്ന് വീണുമരിച്ച നിലയില്‍ കണ്ടെത്തി.  പന്തളം മുടിയൂര്‍ക്കോണം പടിഞ്ഞാറേവീട്ടില്‍ ഹരികുമാറാണ് (49) മരിച്ചത്.  ചൊവ്വാഴ്ച രാത്രി  കൊല്ലം റെയില്‍വേ സ്റ്റേഷനടുത്ത് എസ്.പി ഓഫിസിന് സമീപം റെയില്‍വേ ട്രാക്കിലാണ് മൃതദേഹം കണ്ടത്. 

വാഹനപരിശോധന കണ്ട് തിരിച്ച ബൈക്ക് ബസിലിടിച്ച് ഒരാള്‍ മരിച്ചു

ചവറ: ദേശീയപാതയില്‍ പൊലീസിന്റെ വാഹനപരിശോധന കണ്ട് വെട്ടിത്തിരിച്ച ബൈക്ക് ടൂറിസ്റ്റ് ബസിലിടിച്ചുകയറി ബൈക്ക് യാത്രക്കാരന്‍ മരിച്ചു. തമിഴ്നാട് ചെങ്കോട്ട പുളിയറ പുതൂര്‍ സ്വദേശി സുബ്രഹ്മണ്യം (42) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ആറോടെ ചവറ കെ.എം.എം.എല്‍ ഗസ്റ്റ്ഹൌസിന് മുമ്പിലാണ് അപകടം. കരുനാഗപ്പള്ളി ഭാഗത്തുനിന്ന് കൊല്ലത്തേക്ക് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു സുബ്രഹ്മണ്യം. ദേശീയപാതയില്‍ ചവറ എസ്.ഐയുടെ വാഹനപരിശോധന കണ്ട് ബൈക്ക് വെട്ടിത്തിരിച്ചപ്പോള്‍ തിരുവനന്തപുരത്തു നിന്ന് ബംഗളൂരുവിലേക്ക് പോയ കര്‍ണാടക സര്‍ക്കാറിന്റെ ടൂറിസ്റ്റ് വോള്‍വോ ബസിടിക്കുകയായിരുന്നു.

ആരോഗ്യവകുപ്പ് ജീവനക്കാരന്‍ ബൈക്കപകടത്തില്‍ മരിച്ചു

ചാരുംമൂട്: ബൈക്കപകടത്തില്‍ ആരോഗ്യവകുപ്പ് ജീവനക്കാരന്‍ മരിച്ചു. താമരക്കുളം നാലുമുക്ക് പൂരംവീട്ടില്‍ (പാതിയത്ത്) പ്രസന്നനാണ് (49) മരിച്ചത്. കൊല്ലം ജില്ലാ ആശുപത്രിയിലെ ഡ്രൈവറായിരുന്നു. ചൊവ്വാഴ്ച രാത്രി 11 ഓടെ കായംകുളം ^പുനലൂര്‍ റോഡില്‍ തുരുത്തിയില്‍മുക്കിന് സമീപമായിരുന്നു അപകടം. അജ്ഞാതവാഹനം ഇടിച്ചതാണെന്ന് സംശയിക്കുന്നു.

വിഷം ഉള്ളില്‍ച്ചെന്ന് വീട്ടമ്മ മരിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

ആലപ്പുഴ: വിഷം ഉള്ളില്‍ച്ചെന്ന് വീട്ടമ്മ മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനെ സൌത്ത് പൊലീസ് അറസ്റ്റുചെയ്തു. വാടക്കല്‍ പനച്ചിക്കല്‍ വീട്ടില്‍ മാര്‍ട്ടിന്റെ ഭാര്യ ടിറ്റിയാണ് (31) മരിച്ചത്. ഭര്‍തൃഗൃഹത്തില്‍വെച്ചാണ് ഇവര്‍ വിഷം കഴിച്ചത്. നിരന്തര ഭര്‍തൃപീഡനത്തെത്തുടര്‍ന്നാണ് ഇവര്‍ ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു. മാര്‍ട്ടിനെ (35) അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വാടക്കല്‍ തന്മയിക്കല്‍ വീട്ടില്‍ അന്നമ്മയുടെ മകളാണ് ടിറ്റി. ചൊവ്വാഴ്ച വൈകുന്നേരം വിഷം ഉള്ളില്‍ച്ചെന്ന ഇവരെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും  രക്ഷിക്കാനായില്ല.

കുത്തിവെപ്പിനെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു

കുറ്റ്യാടി: പനിക്ക് നല്‍കിയ ഇഞ്ചക്ഷന്‍ മൂലമുണ്ടായ റിയാക്ഷനെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന യുവതി മരിച്ചു. വേളം ശാന്തിനഗര്‍ നാഗത്ത് വളയംകുനിയില്‍ കുമാരന്റെ ഭാര്യ മാതുവാണ് (47) കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ മരിച്ചത്. തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. മൂന്നാഴ്ച മുമ്പ് കുറ്റ്യാടി കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലാണ് മാതുവിന് ഇഞ്ചക്ഷന്‍ നല്‍കിയത്. പിറ്റേന്ന് തൊലിയില്‍ പൊള്ളലേറ്റ പോലെ കുമിളകള്‍ പ്രത്യക്ഷപ്പെട്ടതായും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് അയച്ചതായും ഭര്‍ത്താവ് കുമാരന്‍ പറഞ്ഞു.
Syndicate content
Share/Bookmark