ദേശീയം

മൂന്നാര്‍ കൈയേറ്റം: സുപ്രീംകോടതിയില്‍ സാവകാശം തേടി സര്‍ക്കാര്‍

ന്യൂദല്‍ഹി: മൂന്നാറിലെ ഭൂമി കൈയേറ്റം തടയുന്നതിന് സ്വീകരിച്ചു വരുന്ന നടപടികളെക്കുറിച്ച വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയുടെ ഉന്നതാധികാര സമിതിയില്‍ കൂടുതല്‍ സാവകാശം തേടി. വനഭൂമി കൈയേറ്റത്തെക്കുറിച്ച് പഠിക്കാന്‍ കേന്ദ്രസംഘം മൂന്നാര്‍ സന്ദര്‍ശിക്കാന്‍ പോകുന്ന സാഹചര്യം കൂടി പരിഗണിച്ച് കേന്ദ്ര^സംസ്ഥാന സര്‍ക്കാറുകള്‍ക്ക് വിശദവും അന്തിമവുമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അടുത്ത മാസം 26 വരെ സാവകാശം അനുവദിച്ചു.

ഐ.എസ്.ആര്‍.ഒ വെടിവെപ്പ് കെട്ടിച്ചമച്ചതെന്ന് മന്ത്രി

ബംഗളൂരു: ബൈലാളുവിലെ ഐ.എസ്.ആര്‍.ഒ കേന്ദ്രത്തിന് മുന്നിലുണ്ടായ വെടിവെപ്പ് സംഭവം പ്രധാന ഗേറ്റില്‍ കാവലുണ്ടായിരുന്ന സി.ഐ.എസ്.എഫ് കോണ്‍സ്റ്റബിള്‍ ജാദവ് കെട്ടിച്ചമച്ചതാണെന്ന് സൂചന. ഇയാളുടെ മൊഴിയിലെ വൈരുധ്യം ഈ നിഗമനത്തിലേക്കാണ് പൊലീസിനെ എത്തിച്ചിരിക്കുന്നത്. ബൈലാളുവിലെ ഇന്ത്യന്‍ ഡീപ് സ്പേസ് നെറ്റ്വര്‍ക്ക് കേന്ദ്രത്തിന് മുന്നില്‍ സുരക്ഷാ ജീവനക്കാരനും അപരിചിതരും തമ്മില്‍ വെടിവെപ്പുണ്ടായിട്ടില്ലെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി വി.എസ്.ആചാര്യയും ഇന്നലെ സ്ഥിരീകരിച്ചു.

ഇറാന്‍-പാക് വാതക പൈപ്പ്ലൈന്‍ കരാര്‍ ഒപ്പുവെച്ചു; ഇന്ത്യ പുറത്ത്

ന്യൂദല്‍ഹി: ഇന്ത്യയെ മാറ്റി നിര്‍ത്തി സുപ്രധാന വാതക പൈപ്പ്ലൈന്‍ പദ്ധതി നടപ്പാക്കാന്‍ ഇറാനും പാകിസ്താനും കരാര്‍ ഒപ്പുവെച്ചു. നീണ്ടകാലത്തെ കൂടിയാലോചനക്കു ശേഷവും ഇന്ത്യയുടെ ഭാഗത്തുനിന്ന് അനുകൂല പ്രതികരണം ഇല്ലാതെ വന്നതാണ് സ്വന്തം നിലയില്‍ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ ഇരുരാജ്യങ്ങളെയും നിര്‍ബന്ധിച്ചത്. ഇന്ത്യ ഭാവിയില്‍ പുനര്‍വിചിന്തനത്തിനു തയാറായാല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതില്‍ വിരോധമില്ലെന്ന് പാകിസ്താനും ഇറാനും വ്യക്തമാക്കി.

ഹെഡ്ലി കോടതിയില്‍ കുറ്റസമ്മതം നടത്തിയേക്കുമെന്ന് അഭിഭാഷകന്‍

ഷികാഗോ:മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകനെന്നു കരുതുന്ന പാക്^അമേരിക്കന്‍ പൌരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലി ഇന്ന് യു.എസ് കോടതി മുമ്പാകെ കുറ്റസമ്മതം നടത്തിയേക്കുമെന്ന് സൂചന.ഹെഡ്ലി യു.എസ് ഡിസ്ട്രിക്റ്റ് ജഡ്ജി ഹാരി ലൈനെന്‍ വെബര്‍  മുമ്പാകെ കുറ്റസമ്മതം നടത്തുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ജോണ്‍ തൈസ്  പി.ടി.ഐയോട് പറഞ്ഞു.അഞ്ചു മാസങ്ങള്‍ക്ക് മുമ്പാണ് ഹെഡ്ലി അറസ്റ്റ് ചെയ്യപ്പെട്ടത്.എന്നാല്‍, ജനുവരി 14ന് ചുമത്തപ്പെട്ട 12 കുറ്റങ്ങളില്‍ ചിലത് മാത്രമാണോ ഹെഡ്ലി സമ്മതിക്കുകയെന്ന കാര്യം വ്യക്തമല്ല. ഇക്കാര്യത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ അഭിഭാഷകന്‍ വിസമ്മതിച്ചു.

ഹെഡ്ലി അമേരിക്കന്‍ ഏജന്റോ?

ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണക്കേസിലെ ആസൂത്രകന്‍ ഡേവിഡ് ഹെഡ്ലി അമേരിക്കന്‍ കോടതിയില്‍ കുറ്റമേറ്റു പറയുന്നത്, ഹെഡ്ലി അമേരിക്കക്കുവേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നോ എന്ന സംശയത്തിന് ആക്കം കൂട്ടുന്നതാണെന്ന് ഇന്ത്യന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍. ശിക്ഷ ഇളവിനായി ഹെഡ്ലി കുറ്റമേല്‍ക്കാനിടയുണ്ടെന്ന റിപ്പോര്‍ട്ടില്‍ ഇന്ത്യന്‍ അധികൃതര്‍ക്ക് കടുത്ത ആശങ്കയുണ്ട്.
Syndicate content
Share/Bookmark