തദ്ദേശ സ്വയംഭരണ വകുപ്പ് കഴിഞ്ഞ നാലുവര്‍ഷമായി നടപ്പാക്കിയ പരിഷ്കരണങ്ങളും ഉത്തരവുകളും മൂലം ജനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ബുദ്ധിമുട്ടുകളും ദുരിതങ്ങളും നിരവധിയാണ്. 06.06.2007 മുതല്‍ നടപ്പാക്കിയ കെട്ടിട നിര്‍മാണ ചട്ടം ബഹുഭൂരിപക്ഷം വരുന്ന ഗ്രാമീണ ജനതയെ ഏറെ ദുരിതത്തിലാക്കി. ഗ്രാമീണ പ്രദേശങ്ങളില്‍ ഒരു ചെറിയ വീടോ ചുറ്റുമതിലോ കിണര്‍, കുടില്‍ തുടങ്ങി മറ്റെന്തെങ്കിലും നിര്‍മാണ പ്രവര്‍ത്തനങ്ങളോ നടത്തണമെങ്കില്‍പോലും, അംഗീകൃത എന്‍ജിനീയര്‍മാര്‍ പ്ലാനും സൈറ്റ് പ്ലാനും നല്‍കണം. (സാധാരണ ഗതിയില്‍ ഒരു മേസ്തിരിയെക്കൊണ്ടോ ആശാരിയെക്കൊണ്ടോ സാധിക്കാവുന്ന കാര്യം).