മുഖപ്രസംഗം

മടുപ്പിക്കുന്ന മായക്കാഴ്ചകള്‍

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി കുമാരി മായാവതി മാലപ്പൂതി വിടാനൊരുക്കമില്ലെന്ന വാശിയിലാണ്. ഇക്കഴിഞ്ഞ തിങ്കളാഴ്ച ലഖ്നോയില്‍ ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ രജതജയന്തി ആഘോഷവേദിയില്‍ ആയിരം രൂപാനോട്ടുകളില്‍ കൊരുത്ത കോടികളുടെ കൂറ്റന്‍ഹാരം ഏറ്റുവാങ്ങിയത് വന്‍വിവാദത്തിന് തിരികൊളുത്തിയിരുന്നു. പത്തുകോടി വിലവരുന്ന നോട്ടുമാല ഏറ്റുവാങ്ങിയ മായാവതിയെ നിലക്കുനിറുത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പ്രതിപക്ഷം പാര്‍ലമെന്റ് സ്തംഭിപ്പിച്ചു. കോടികള്‍ ചെലവിട്ട മായാവതിയുടെ ആഡംബരറാലിയെക്കുറിച്ച് സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് ബി.ജെ.പി, സമാജ്വാദി പാര്‍ട്ടി, ജനതാദള്‍^യു തുടങ്ങിയ പ്രതിപക്ഷനിര ആവശ്യപ്പെട്ടത്.

സാംസ്കാരിക ച്യുതിയുടെ ആഴം

കോഴിക്കോട്ടെ ഒരു ഹോട്ടലിലെ സ്ത്രീകള്‍ക്കായുള്ള മൂത്രപ്പുരയില്‍ ഒരു താല്‍ക്കാലിക ജീവനക്കാരന്‍ സ്ഥാപിച്ച ഒളികാമറ കണ്ടുപിടിക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ കോലാഹലം ഇനിയും കെട്ടടങ്ങിയിട്ടില്ല. ജീവനക്കാരന്‍ അറസ്റ്റ് ചെയ്യപ്പെട്ടു; അയാള്‍ക്കെതിരെ കേസെടുത്തു. ഒളികാമറ കസ്റ്റഡിയിലെടുത്തു. രണ്ട് പൊലീസുകാര്‍ സസ്പെന്‍ഷനിലായി. ഹോട്ടല്‍ താല്‍ക്കാലികമായി അടച്ചിടുകയും ചെയ്തു. പ്രശ്നത്തിലെ ഏറ്റവും ഗുരുതരമായ വശം അനുദിനം പുതിയ സാധ്യതകളുടെ കവാടം തുറക്കുന്ന ഹൈടെക് സംസ്കാരം സദാചാരത്തകര്‍ച്ചയുടെ പടുകുഴിയിലേക്ക് പതിക്കുന്ന നമ്മുടെ യുവതയെ എത്രമാത്രം കൊള്ളരുതാത്തവരും ചണ്ടികളുമാക്കി മാറ്റുന്നു എന്നുള്ളതാണ്.
Syndicate content
Share/Bookmark