വിപണി

സെന്‍സെക്സ് 44 പോയന്റ് കയറി

മുംബൈ: ദുര്‍ബലമായ ആഗോള സൂചനകള്‍ക്കിടയില്‍ വിപണിയില്‍ ചാഞ്ചാട്ടം. റിയല്‍ എസ്റ്റേറ്റ്, ബാങ്കിങ് ഓഹരികള്‍ നേട്ടമുണ്ടാക്കിയെങ്കിലും ഓട്ടോ, എഫ്.എം.സി.ജി ഓഹരികള്‍ക്കുണ്ടായ തിരിച്ചടി ആ നേട്ടം ഇല്ലാതാക്കുകയായിരുന്നു. സെന്‍സെക്സ് 44.46 പോയറിന്റെ നേരിയ വര്‍ധനയില്‍ 17534.54ല്‍ ഇടപാട് അവസാനിപ്പിച്ചപ്പോള്‍ നിഫ്റ്റി 19 പോയന്റ് നേട്ടത്തില്‍ 5250.9ല്‍ ക്ലോസ് ചെയ്തു.
മഹീന്ദ്ര, ഒ.എന്‍.ജി.സി, മാരുതി സുസുകി, സ്റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ്, ഐ.ടി.സി എന്നിവയാണ് നഷ്ടത്തില്‍ ക്ലോസ് ചെയ്ത പ്രമുഖര്‍. ജയ്പ്രകാശ് അസോസിയേറ്റ്സ്, ഇന്‍ഫോസിസ്, ഡി.എല്‍.എഫ്, ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.യു.എല്‍ എന്നിവ നേട്ടമുണ്ടാക്കി.

കൊപ്ര, സ്വര്‍ണം വില കുറഞ്ഞു

കോഴിക്കോട്:  കൊപ്ര രാജാപൂരിന് 25 ഉം ഉണ്ടക്ക് 50 ഉം  പഞ്ചസാരക്ക് 20 ഉം സ്വര്‍ണത്തിന് 40 ഉം  തങ്കത്തിന് 55 ഉം വെള്ളിക്ക് 100 രൂപയും വില കുറഞ്ഞു. റബര്‍ ആര്‍.എസ്.എസ് ^നാലിന് 150 ഉം റബര്‍ ആര്‍.എസ്.എസ് ^അഞ്ചിന് 100 ഉം ഒട്ടുപാലിന് 100 ഉം കുരുമുളക് നാടന്‍, ചേട്ടന്‍, വയനാടന്‍ എന്നിവക്ക് 200 രൂപ വീതവും വില കൂടി.

സെന്‍സെക്സ് 17500ലേക്ക്

മുംബൈ: മുന്‍നിര ഓഹരികള്‍ നിക്ഷേപം ആകര്‍ഷിക്കുന്നത് തുടര്‍ന്നതോടെ തുടര്‍ച്ചയായ രണ്ടാം ദിവസവും ഓഹരി വിപണിയില്‍ മുന്നേറ്റം.  സെന്‍സെക്സ് 106.90 പോയന്റ് ഉയര്‍ന്ന് 17500ന് തൊട്ടടുത്ത് എത്തിയാണ് ഇടപാടുകള്‍ അവസാനിപ്പിച്ചത്. 17490.08ലായിരുന്നു ക്ലോസിങ്. അതേസമയം, 0.65 ശതമാനം നേട്ടമുണ്ടാക്കിയ നിഫ്റ്റി 5200ഉം കടന്ന് 5231.90ലാണ് ഇടപാടുകള്‍ അവസാനിപ്പിച്ചത്.
മറ്റൊരു വിദേശ പങ്കാളിത്ത സംരംഭത്തെക്കുറിച്ച് റിപ്പോര്‍ട്ട് പുറത്തുവന്നതോടെ റിലയന്‍സ് ഓഹരികള്‍ ഇന്നലെ ചെറിയ തോതില്‍ തിരുത്തിയത് കൂടുതല്‍ മുന്നേറ്റത്തിന് തടസ്സമായി.

സ്വര്‍ണം, കുരുമുളക്, റബര്‍ വില കൂടി

കോഴിക്കോട്: സ്വര്‍ണത്തിന് 160 ഉം തങ്കത്തിന് 220 ഉം വെള്ളിക്ക് 300 ഉം കുരുമുളക് ഇനങ്ങള്‍ക്ക് 200 രൂപ വീതവും റബര്‍ ഇനങ്ങള്‍ക്ക് 100 രൂപ വീതവും വില കൂടി. പഞ്ചസാരക്ക് 20 ഉം രാജാപൂരിന് 50 ഉം രൂപ കില കുറഞ്ഞു.
Syndicate content
Share/Bookmark