ഇനി അഗ്നി -മൂന്ന് മിസൈലിന്റെ സംരക്ഷണകവചം
Monday, February 8, 2010
കരസേനയുടെ ഭാഗമാക്കുന്നതിനുമുമ്പുള്ള മിസൈലിന്റെ നാലാമത്തെയും അവസാനത്തെയും പരീക്ഷണമാണ് ഇന്നലെ നടന്നത്. ഡി.ആര്‍.ഡി.ഒ വികസിപ്പിച്ചതില്‍ ഏറ്റവും പ്രഹരശേഷിയുള്ളതെന്ന് കരുതുന്ന അഗ്നി^മൂന്നിന്റെ ലക്ഷ്യപരിധിയില്‍ ചൈനയിലെ ഷാങ്ഹായ്, ബെയ്ജിങ് എന്നിവയുമുള്‍പ്പെടുന്നു. മധ്യദൂര ബാലിസ്റ്റിക് മിസൈല്‍ സ്വന്തമാക്കിയ ചുരുക്കം ചില രാജ്യങ്ങളുടെ നിരയിലേക്ക് ഇതോടെ ഇന്ത്യയും ഉയര്‍ന്നു. നാവികസേനയുടെ രണ്ട് കപ്പലുകള്‍ കടലിലെ ലക്ഷ്യ സ്ഥാനത്ത് മിസൈല്‍ കൃത്യമായി പതിക്കുന്നതിന് സാക്ഷ്യം വഹിച്ചു. നൂറുശതമാനം കൃത്യതയോടെ മിസൈല്‍ ലക്ഷ്യസ്ഥാനത്തെത്തിയെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് സിതാന്‍ശു കര്‍ പറഞ്ഞു. മിസൈല്‍ ദൌത്യത്തില്‍ ഉദ്ദേശിച്ച ലക്ഷ്യങ്ങള്‍ നിറവേറിയതായും അദ്ദേഹം പറഞ്ഞു. |