യമനില്‍ പുതിയ വെടിനിറുത്തല്‍ കരാറിന് ശ്രമം

Monday, February 8, 2010
സന്‍ആ: യമനില്‍ സര്‍ക്കാറും വിമതരും കടുത്ത പോരാട്ടം തുടരുന്നതിനിടെ പുതിയ വെടിനിറുത്തല്‍ കരാറിന് ശ്രമം. സമയബന്ധിതമായി വെടിനിറുത്തല്‍ നടപ്പാക്കുന്നതിനുള്ള വിശദപദ്ധതി യമന്‍ സര്‍ക്കാര്‍ കഴിഞ്ഞദിവസം വിമതര്‍ക്ക് മുന്നില്‍ വെച്ചു. ഹൂതി വിഭാഗം കരാര്‍ അംഗീകരിച്ചാല്‍ മേഖലയില്‍ ഉടന്‍ സമാധാനം നിലവില്‍ വരുമെന്ന് യമന്‍ പ്രസിഡന്റ് അലി അബ്ദുല്ല സാലിഹിന്റെ ഉപദേശകന്‍ അബ്ദുല്‍കരീം അല്‍ ഇര്‍യാനി പറഞ്ഞു. ഹൂതി വിഭാഗം ഇതിനോട് പ്രതികരിച്ചിട്ടില്ല.
Share/Bookmark