യുറേനിയം സമ്പുഷ്ടീകരണ പദ്ധതി അവസാന ഘട്ടത്തില്‍ ഫഇറാന്‍
Sunday, February 7, 2010
യുറേനിയം കൈമാറ്റത്തില്‍ അനുകൂല സാഹചര്യമാണുള്ളത്. എല്ലാവര്‍ക്കും സ്വീകാര്യമാവുന്ന പദ്ധതിക്ക് രൂപം നല്‍കാനാവുമെന്നാണ് പ്രതീക്ഷ. എത്രത്തോളം യുറേനിയം കൈമാറണമെന്ന കാര്യം രാജ്യം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.എന്നാല്‍, ഇറാന്റെ വാദങ്ങള്‍ വിശ്വസനീയമല്ലെന്ന് അമേരിക്കയും യൂറോപ്യന്‍ യൂനിയനും ആരോപിച്ചു. കൂടുതല്‍ അര്‍ഥപൂര്‍ണമായ നടപടി സ്വീകരിക്കുകയോ പുതിയ ഉപരോധം നേരിടുകയോ ചെയ്യുക എന്നതാണ് ഇറാനു മുന്നിള്ള സാധ്യതകളെന്നും അവര്‍ പറഞ്ഞു. ഇറാന്‍ പ്രശ്‌നത്തില്‍ മാറി ചിന്തിക്കാന്‍ സമയമായോ എന്ന കാര്യം പടിഞ്ഞാറന്‍ ശക്തികള്‍ക്ക് ആലോചിക്കേണ്ടതുണ്ടെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി റോബര്‍ട്ട് ഗേറ്റ്‌സ് അങ്കാറയില്‍ പറഞ്ഞു. ഇറാനില്‍നിന്ന് അനുകൂല നടപടികളല്ല ഉണ്ടാകുന്നതെന്നാണ് ജര്‍മന്‍ വിദേശകാര്യ മന്ത്രിയും മ്യൂണിക് സമ്മേളനത്തില്‍ പറഞ്ഞത്. ആണവപദ്ധതി സംബന്ധിച്ച് ഇറാന്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി തലവനോട് പ്രതികരിക്കണമെന്ന് യൂറോപ്യന്‍ യൂനിയന്‍ വിദേശകാര്യ അധ്യക്ഷ കാതറിന്‍ ആഷ്ടണ്‍ പറഞ്ഞു. പുതിയ അമേരിക്കന്‍ ഉപരോധങ്ങള്‍ ഒഴിവാക്കാനുള്ള ഇറാന്റെ തന്ത്രമാണ് അനുനയത്തിലുള്ള സംസാരമെന്നാണ് പാശ്ചാത്യ നയതന്ത്രജ്ഞരുടെ പക്ഷം. |